Poomaname lyrics is a song from Malayalam movie Nirakkoottu starring Mammootty & Sumalatha in lead roles. Music for this song is composed by Shyam and sung by K.G Markose (male version) and K.S Chithra (female version).
- Artists: K.S Chitra, K.G Markose
- Music: Shyam
- Lyrics: Poovachal Khader
Poomaname Lyrics
പൂമാനമേ ഒരു രാഗമേഘം താ…(2)
കനവായ്…കണമായ്…ഉയരാൻ…
ഒഴുകാനഴകിയലും
പൂമാനമേ ഒരു രാഗമേഘം താ…
കരളിലെഴും ഒരു മൗനം…
കസവണിയും ലയമൗനം…
സ്വരങ്ങൾ ചാർത്തുമ്പോൾ
(കരളിലെഴും)
വീണയായ് മണിവീണയായ്…
വീചിയായ് കുളിർവാഹിയായ്…
മനമൊരു ശ്രുതിയിഴയായ്…
(പൂമാനമേ)
പതുങ്ങി വരും മധുമാസം…
മണമരുളും മലർ മാസം…
നിറങ്ങൾ പെയ്യുമ്പോൾ
(പതുങ്ങി വരും)
ലോലമായ് അതിലോലമായ്…
ശാന്തമായ് സുഖസാന്ദ്രമായ്…
അനുപദം മണിമയമായ്…
(പൂമാനമേ)