Aalayal Thara Venam Song Lyrics | Malayalam Naadan Paattu Lyrics

Aalayal Thara Venam Song Lyrics is a evergreen malayalam naadan paattu song and it was a very trending song of the year 2017. Several mixes were recreated on behalf of this beautiful song. Here we are providing full lyrics for Aalayal Thara Venam song. You may find Koyikkodu from Goodalochana and Vadakkele Pathune from Parava

Aalayal Thara Venam Song Lyrics

ആലായാൽ തറ വേണം അടുത്തോരമ്പലം വേണം,
ആലിന്നു ചേർന്നോരുകുളവും വേണം.
കുളിപ്പാനായ്‌ കുളം വേണംകുളത്തിൽ ചെന്താമര വേണം,
കുളിച്ചു ചെന്നകംപൂകാൻ ചന്ദനം വേണം (ആലായാൽ )

പൂവായാൽ മണം വേണം പൂമനായാൽ ഗുണം വേണം
പൂമാനിനി മാർകളായാൽ അടക്കം വേണം
നാടായാൽ നൃപൻ വേണം അരികിൽ മന്ത്രിമാർ വേണം
നാടിനു ഗുണമുള്ള പ്രജകൾ വേണം ( ആലായാൽ )

യുദ്ധത്തിങ്കൽ രാമൻ നല്ലൂ കുലത്തിങ്കൽ സീത നല്ലൂ
ഊണുറക്കമുപേക്ഷിപ്പാൻ ലക്ഷ്മണൻ നല്ലൂ
പടക്കു ഭാരതൻ നല്ലൂ പറവാൻ പൈങ്കിളി നല്ലൂ
പറക്കുന്ന പക്ഷികളിൽ ഗരുഡൻ നല്ലൂ (ആലായാൽ )

മങ്ങാട്ടച്ചനു ഞായം നല്ലൂ മംഗല്യത്തിനു സ്വർണ്ണേ നല്ലൂ
മങ്ങാതിരിപ്പാൻ നിലവിളക്ക് നല്ലൂ
പാലിയത്തച്ചനുപായം നല്ലൂ പാലിൽ പഞ്ചസാര നല്ലൂ
പരാതിരിപ്പാൻ ചില പദവി നല്ലൂ (ആലായാൽ )

error: